
കൊച്ചി: അറസ്റ്റ് പ്രതീക്ഷിച്ചാണ് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ചോദയം ചെയ്യലിന് ഹാജരായതെന്ന് സംവിധായക ആയിഷ സുല്‍ത്താന. ചോദ്യം ചെ്‌യല്‍ പൂര്‍ത്തിയായി മടങ്ങിക്കൊള്ളാന്‍ പറഞ്ഞിട്ടും തന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. ചോദ്യം ചെയ്യലിന് ഹാജരായി കൊച്ചിയില്‍ മടങ്ങി എത്തിയശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
താന്‍ ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നത് നുണക്കഥയായിരുന്നുവെന്നും ആയിഷ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അഗത്തിയില്‍ നിന്ന് ആയിഷ യാത്ര ചെയ്ത വിമാനം കൊച്ചിയില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശേരിയില്‍ തന്നെ വിമാനം തിരിച്ചെത്തി ലാന്‍ഡ് ചെയ്തു. ചാനല്‍ ചര്‍ച്ചയില്‍ ജൈവായുധ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തിയില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം കൊച്ചിയില്‍ എത്തിയാണ് ആയിഷയുടെ പ്രതികരണം.






