
തിരുവനന്തപുരം : സംസ്ഥാനത്ത് 66 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9, കൊല്ലം എറണാകുളം 5,കണ്ണൂര്‍ 14, പാലക്കാട് 9, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, തൃശൂര്‍ 4, കോട്ടയെ, വയനാട് 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര് രോഗമുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,863 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,565 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,298 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1943 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






