
വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന "എല്ലാം ശരിയാകും " സെപ്റ്റംബർ പതിനേഴിന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു.
സിദ്ദിഖ്,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന, ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.






