പുതുച്ചേരി: രണ്ട് മാസത്തോളം നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ പുതുച്ചേരിയില്‍ ബിജെപിയും എന്‍ ആര് കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി അധികാരമേറ്റ് 50 ദിവസത്തിന് ശേഷമാണ് പുതുച്ചേരിയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. ബിജെപിയില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. സകെ. ലക്ഷ്മിനാരായണന്, സി.ജെയ്കൗമര്‍, ചന്ദിര പ്രിയങ്ക എന്നിവരാണ് എന്‍.ആര് കോണ്‍ഗ്രസില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാല് പതിറ്റാണ്ടിനിടെ പുതുച്ചേരിയില്‍ നിന്നുള്ള ആദ്യ വനിതാ മന്ത്രിയാണ് ചന്ദിര പ്രിയങ്ക.

1980-83 കാലഘട്ടത്തില്‍ ഡിഎംകെയുടെ എംഡി ആര് രാമചന്ദ്രന് മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോണ്‍ഗ്രസ് നേതാവ് രേണുക അപ്പാദുരെയാണ് ഇതിന് മുമ്പ് പുതുച്ചേരിയില്‍ മന്ത്രിസ്ഥാനം വഹിച്ച വനിത.
ബിജെപി മന്ത്രിമാരില്‍ ഒരാള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ടുപോയ നമശിവായമാണ്. സായ് ജെ. സരവനന്‍ കുമാറാണ് മറ്റൊരാള്‍. മെയ് 7 ന് മുഖ്യമന്ത്രിയായി രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭാ രഝൂപീകരണം നീണ്ടുപോകുകയായിരുന്നു.

Comments