ശ്രീനഗര്‍: ജമ്മുവില്‍ വ്യോമസേന ബേസ് സ്റ്റേഷനില്‍ അക്രമണം നടന്നതിന് പിന്നാലെ വീണ്ടും സൈനിക താവളത്തിനടുത്ത് ഡ്രോണുകള്‍ കണ്ടെത്തി. കാലുചക് മിലിട്ടറി സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയത്.
ജമ്മു-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലുചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലുചക് സൈനിക കേന്ദ്രത്തിന് സമീപമാണ് രണ്ട് ക്വാഡ്കോപ്ടറുകള്‍ ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം.
ഇതേ തുടര്‍ന്ന് സൈനിക ആസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേന ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരര്‍ സ്ഫോടനം നടത്തിയിരുന്നു.

Comments