
വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഗ്രൂപ്പ് വിഡിയോ കോള്‍ അടക്കമുള്ള സേവനങ്ങല്‍ ഇനി ലഭ്യമാകും. ടെലഗ്രാമിന്റെ ആപ്ലിക്കേഷനിലും വെബ് പ്ലാറ്റ്ഫോമിലും ഇനിമുതല്‍ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയും. ടെലഗ്രാമിന്റെ പുതിയ സവിശേഷതകൾ വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂം, ഗൂഗിള്‍ മീറ്റ് എന്നിവയോട് കിടപിടിക്കുന്ന രീതിയിലാണ്അ വതരിപ്പിക്കുന്നത്.
ഗ്രിഡ് വ്യൂ മുഖേന ഗ്രൂപ്പ് വീഡിയോ കോളില്‍ ഉള്ളവരെ കാണാനും സാധിക്കും. വീഡിയോ കോള്‍ ഇനിമുതല്‍ പുതിയ വിന്‍ഡോയിലായിരിക്കും. കോളില്‍ തുടരുമ്പോള്‍ തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുന്നു. ടാബ്ലറ്റുകളിലും, ഡെസ്ക്ടോപ്പിലും വലിയ കാന്‍വാസിലേക്ക് വീഡിയോ കോള്‍ മാറും.
യൂസര്‍ ഇന്റര്‍ഫെയ്സിലും (യു.ഐ) ടെലഗ്രാം നിരവധി മാറ്റങ്ങള്‍ വരുത്തി. സന്ദേശങ്ങള്‍ അയക്കുമ്പോഴും സ്വീകരിക്കുമ്പോളും മാറുന്ന ആനിമേറ്റഡ് പശ്ചാത്തലങ്ങള്‍ കാണാം. മെസേജുകള്‍ക്കും പ്രത്യേകം ആനിമേഷനുകള്‍ സ്റ്റിക്കറുകള്‍, ഇമോജികള്‍ എളുപ്പത്തില്‍ ചാറ്റില്‍ ഉപയോഗിക്കാന്‍ കഴിയും. ഇപ്പോൾ ഐ.ഒ.എസില്‍ രണ്ട് ഐക്കണുകൾ കൂടി ടെലഗ്രാം ചേർക്കുന്നു. ഇനിമുതല്‍ സ്വന്തമായി സ്റ്റിക്കറുകൾ സൃഷ്ടിക്കാനും അത് ഉപയോഗിക്കാനുമുള്ള സംവിധാനവും എത്തുന്നു.






