
പൽഘർ : ഫോണിൽ നെറ്റ്വർക്ക് കിട്ടാത്തതിനാൽ മരത്തിൽ കയറിയ 15 വയസ്സുകാരൻ ഇടിമിന്നലേറ്റു മരിച്ചു. മറ്റു മൂന്നു പേർക്കു പരുക്കേറ്റു.
മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം.
തിങ്കളാഴ്ച പ്രദേശത്തു ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടായിരുന്നു. 14നും 16നും ഇടയിൽ പ്രായമുള്ള മറ്റു മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിലാണെന്നും അധികൃതർ അറിയിച്ചു.
ദഹാനു താലൂക്കിലെ മങ്കർപാഡയിൽ നാല് ആൺകുട്ടികൾ കന്നുകാലികളെ മേയ്ക്കാൻ പോയപ്പോഴാണു സംഭവമുണ്ടായതെന്നു തഹസിൽദാർ രാഹുൽ സാരങ് പറഞ്ഞു.






