
ചെന്നൈ : മാതാവിനൊപ്പം വൈദ്യുതി ബിൽ അടയ്ക്കാൻ പോയ കുട്ടിയെ കുറ്റികാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
വെങ്കമ്പാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണു കുട്ടിയെ കാണാതായത്.
കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.






