
അടുത്തിടെ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി അവതരിപ്പിച്ച റിയൽമി നാർസോ 30യുടെ 5ജി പതിപ്പിന്റെ വിൽപന ആരംഭിച്ചു. ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റുകളിലൂടെ ഫോൺ വാങ്ങാവുന്നതാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിൽ മാത്രം ലഭ്യമായ നാർസോ 30 5ജിയ്ക്ക് 15,999 രൂപയാണ് വില. റേസിംഗ് ബ്ലൂ, റേസിംഗ് സിൽവർ എന്നീ നിറങ്ങളിലാണ് റിയൽമി നാർസോ 30 5ജി വാങ്ങാവുന്നത്.
20:9 ആസ്പെക്ട് റേഷ്യോയും, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും 405 പിപി പിക്സൽ ഡെൻസിറ്റി, 600 നിറ്റ് പീക്ക് ബ്രൈറ്റ്നെസുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ലഭിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യുവൽ സിം (നാനോ) ഫോണായ നാർസോ 30 5ജി പ്രവർത്തിക്കുന്നത്. റിയൽമി നാർസോ 30 5ജി പ്രവർത്തിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രൊസസ്സറിലാണ്. 128 ജിബി ഇന്റെർണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഉയർത്താം.
18W ക്വിക്ക് ചാർജിനെ പിന്തുണയ്ക്കുന്ന റിയൽമി നാർസോ 30 5ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണ്.
എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 പോർട്രെയിറ്റ് ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും എഫ് / 2.4 മാക്രോ ലെൻസ് ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമെറായാണ് നാർസോ 30 5ജിയ്ക്ക്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസർ നൽകി






