പ്രൈം അംഗങ്ങള്‍ക്കായി ‘ആമസോണ്‍ ഡേ’ ഡെലിവറി ഓപ്ഷന് അവതരിപ്പിച്ചു. ഈ ഓപ്ഷൻ വഴി ഒരു ആഴ്ച്ചയിലെ എല്ലാ ഓര്‍ഡറുകളും ഡെലിവറി ചെയ്യുന്നതിന് ആഴ്ച്ചയിലെ ഒരു നിശ്ചിത ദിവസം തെരഞ്ഞെടുക്കാന്‍ സാധിക്കും. ആമസോണിന്റെ സാധാരണ സൗജന്യ ഡെലിവറി സേവനത്തിന് പുറമെ പ്രൈം അംഗങ്ങള്‍ക്ക് പുതിയ ഓപ്ഷന് സൗജന്യമായിരിക്കും.
തങ്ങളുടെ ‘ഷിപ്മെന്റ് സീറോ’ പ്രോജക്റ്റിന്റെ ഭാഗമായാണ് ആമസോണ്‍ ഡേ ഡെലിവറി അവതരിപ്പിച്ചത്. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആമസോണ്‍ എല്ലാ ഷിപ്മെന്റുകളും നടത്തുന്നത്. 2030 ഓടെ എല്ലാ ഷിപ്മെന്റുകളുടെയും അമ്പത് ശതമാനം നെറ്റ് സീറോ ആക്കുകയാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.
ചെക്ക്ഔട്ടില്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. ഫ്രീ പ്രൈം ഡെലിവറി ഓപ്ഷനു പകരം ആമസോണ്‍ ഡേ ഡെലിവറി തെരഞ്ഞെടുക്കണം.ആമസോണ്‍ ഡേ ഡെലിവറി ഓപ്ഷന് വഴി പ്രൈം ഡെലിവറിക്ക് അര്‍ഹതയുള്ള മിക്ക ഇനങ്ങളും ഓര്‍ഡര്‍ ചെയ്യാം. മാത്രമല്ല, ഉപയോക്താക്കള്ക്ക്ആമസോണ് ഡേ ഡെലിവറി തീയതിക്ക് രണ്ട് ദിവസം മുമ്പുവരെ മിക്ക സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.

Comments