
പ്രണയത്തിന് പ്രായ വ്യത്യാസമില്ലെന്നാണ് പ്രണയിക്കുന്നവര്‍ പറയുന്നത്. കോന്നി കോട്ടണ്‍ എന്ന 24-കാരി തന്റെ ജീവിത അനുഭവത്തില്‍ നിന്ന് ഇക്കാര്യം ഉറപ്പിച്ച് തന്നെ പറയുന്നു. കാരണം കോന്നി പ്രണയിക്കുന്നത് തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബ് ഡിക്കേഴ്സന് എന്ന 68-കാരനെയാണ്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കോന്നി കണ്ടുമുട്ടിയത്. 2018-ലായിരുന്നു ഇത്.
തുടര്‍ന്ന് ഇരുവരും പരസ്പരം അടുത്തു. മാത്രമല്ല നാല് മാസത്തിന് ശേഷം ഒരുമിച്ച് താമസവും ആരംഭിച്ചു. ഇത്രയും പ്രായമുള്ളയാളെ പ്രണയിക്കുന്നതിനും ഒരുമിച്ച് താമസിയ്ക്കുന്നതിനും നിരവധി പേരാണ് കോന്നിയെ വിമര്‍ശിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും തങ്ങളെ ബാധിയ്ക്കുന്നില്ലെന്ന തരത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞു. തങ്ങളുടെ പ്രണയത്തെ പറ്റി കോന്നി പറയുന്നത് ഇങ്ങനെയാണ്. ഒരു കൃഷിക്കാരിയായ കോന്നി ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്നു. ഹെര്‍ബും സമാന പാതയില്‍ സഞ്ചരിച്ചിരുന്ന ഒരാളായിരുന്നു. എന്നാല്‍, അതില്‍ നിന്ന് പുറത്ത് വരാന്‍ ഇരുവര്‍ക്കും കഴിഞ്ഞത് പ്രണയം മൂലമാണെന്നാണ് ഇരുവരും പറയുന്നത്.
'' ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചു. ഞാന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്സിന് വേണ്ടിയാണെന്നുമൊക്കെ ആളുകള്‍ അപവാദം പറഞ്ഞുണ്ടാക്കി. എന്റെ കുടുംബത്തിന് ഈ ബന്ധം ഒട്ടും അംഗീകരിക്കാനായില്ല. എന്റെ സുരക്ഷയെക്കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു. പക്ഷേ, കാലക്രമേണ അദ്ദേഹത്തെ അവര്‍ സ്വീകരിച്ചു. അദ്ദേഹം ഒരു നല്ലവനാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വളരെയേറെ സ്നേഹിക്കുന്നു. ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് ഹെര്‍ബിയോട് പ്രണയം തോന്നി. നാളുകള്‍ കഴിയുന്തോറും അത് കൂടുകയാണ്'' - കോന്നി പറയുന്നു.
കോന്നി തന്നോട് ആദ്യമായി പ്രണയം പറഞ്ഞപ്പോള്‍ താന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയെന്നാണ് ഹെര്‍ബി പറയുന്നത്. '' എന്തുകൊണ്ടാണ് അവള് എന്നിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ സ്നേഹം ശക്തമായിരുന്നു. '' - ഹെര്‍ബി പറയുന്നു.






