
ഡയാന രാജകുമാരിയുടെ ഫോര്‍ഡ് എസ്കോര്‍ട്ട് വാഹനം അടുത്തിടെ ലേലത്തില്‍ വെച്ചിരുന്നു. വിവാഹ നിശ്ചയ വേളയില്‍ ചാള്‍സ് രാജകുമാരന് ഡയാന രാജകുമാരിക്ക് സമ്മാനിച്ച വാഹനമാണ് ഇത്. റിപ്പോർട്ട് പ്രകാരം 30,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ മുഖവില നിശ്ചയിച്ചിരുന്ന ഈ വാഹനം 52000 (53.48 ലക്ഷം രൂപ) പൗണ്ടിനാണ് ലേലത്തില്‍ പോയത്. ജൂണ്‍ 29-നാണ് ഈ വാഹനത്തിന്റെ ലേലം നടന്നത്. ഈ വാഹനം ലേലത്തിനെത്തിച്ചത് ബ്രിട്ടണിലെ പുരാവസ്തു വില്‍പ്പനക്കാരായ റീമാന്‍ ഡാന്‍സി റോയല്‍റ്റി എന്ന സ്ഥാപനമാണ്.
40 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വാഹനത്തിന്. അക്കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു ഇത്. 1981-ല്‍ ഇവരുടെ വിവാഹനിശ്ചയ വേളയിലാണ് ഫോര്‍ഡ് എസ്കോര്‍ട്ട് ചാള്സ്ഡ യാനയ്ക്ക് സമ്മാനിച്ചത്. പിന്നീട് ഈ വാഹനം മറ്റൊരാള്‍ക്ക് വിറ്റിരുന്നു. എന്നാൽ, വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ വാഹനം ഐതിഹാസിക രൂപവും ഫീച്ചറുകളും നിലനിര്‍ത്തിയാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ വാഹനം ഡയാന രാജകുമാരിയുടെ ആരാധകനായ വ്യക്തിയാണ് അവരില്‍നിന്ന് സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം വാഹനത്തിലെ ഫീച്ചറുകള്‍ മാറ്റം വരുത്താതെ സൂക്ഷിക്കാന്‍ നിലവില്‍ വാഹനം കൈവശമുള്ളവര്‍ ശ്രമിച്ചിട്ടുണ്ട്.
1968 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് യൂറോപ്യന്‍ വിപണികളില്‍ എത്തിച്ചിട്ടുള്ള സെഡാന് വാഹനമാണ് ഫോര്‍ഡ് എസ്കോര്‍ട്ട്. ഈ വാഹനം 1980-90 കാലഘട്ടത്തില്‍ യൂറോപ്യന്‍ നിരത്തുകളിലെ ബെസ്റ്റ് സെല്ലിങ്ങ് കാര്‍ പട്ടവും നേടിയിരുന്നു.






