
ഗ്യാലക്സി എഫ് 22 ഇന്ത്യന് വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് . ജൂലൈ ആറാം തിയതി ഫോണ് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഫോണിന്റെ ഡിസൈനും സാംസങ് പരിചയപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സാംസങ് ഗ്യാലക്സി എഫ് 22 6.4 ഇഞ്ച് സൂപ്പര് അമോഎല്ഇഡി ഡിസ്പ്ലെയിലാണ് എത്തുന്നത്. 90 ഹേര്ട്സ് ആണ് റിഫ്രഷ് റേറ്റ്. എച്ച്.ഡി പ്ലസ് ദൃശ്യമികവും ഡിസ്പ്ലെയില് ലഭിക്കുന്നു. 6,000 എം.എ.എച്ചിന്റെ ബാറ്ററിയാണ് നല്കിയിരിക്കുന്നത്. 5,000 എം എ എ ച്ച് ബാറ്ററിയാണ് എ 22 സ്മാര്ട്ട് ഫോണില് ഉള്ളത്. ഓണ്ലൈന് ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്ട്ടിലൂടെയും, സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോണ് വാങ്ങാന് കഴിയും.
പ്രധാന ക്യാമറ 48 മെഗാ പിക്സലാണ് (എം.പി). മറ്റ് ക്യാമറകള് സംബന്ധിച്ചുള്ള കൂടുതല് വിവരങ്ങള് ഔദ്യോഗികമായി സാംസങ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും ഒപ്റ്റിക്കല് ഇമേജ് സ്റ്റെബിലൈസേഷന് (ഒ.ഐ.എസ്) അടക്കമുള്ള സവിശേഷതകള് ഉണ്ടാകുമെന്നാണ് സൂചന. ഫ്രണ്ട് ക്യാമറ 13 എം.പിയായിരിക്കും.ഈ ഡിവൈസിന് ഇന്ത്യയില് 15,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സാംസങ് പുതിയ ഗാലക്സി A22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തിച്ചത്. സാംസങ് ഗാലക്സി A22ന് 18,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി ഇന്റെർണൽ സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ മാത്രമേ ലഭിക്കു.







Comments