ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥയിലുള്ള ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പെര്‍ഫോമെന്‍സ് എസ്.യു.വി. ഇന്ത്യന്‍ നിരത്തുകളിൽ എത്തിച്ചു. റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്.യു.വിയുടെ എസ്.വി.ആര്. പതിപ്പാണ് ലാന്‍ഡ് റോവര്‍ പുതുതായി അവതരിപ്പിക്കുന്നത്. ഈ എസ്.യു.വിക്ക് 2.19 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
ഈ വാഹനത്തിന് കരുത്തേകുന്നത് 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ്. ഇത് 567 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടറാണ് ഗിയര്‍ബോക്സ്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 280 കിലോമീറ്ററാണ്. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന പെര്‍ഫോമെന്‍സും സ്പീഡും നല്കുന്ന വാഹനമാണ് എസ്.വി.ആര്.
റേഞ്ച് റോവര്‍ എസ്.വി.ആര്. പതിപ്പ് വികസിപ്പിച്ചത് ലാന്‍ഡ് റോവറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന് വിഭാഗമാണ്. ലാന്‍ഡ് റോവറിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായി ഈ വാഹനം യു.കെയിലെ കണ്വെന്ട്രിയില് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. റെഗുലര്‍ മോഡലുകളില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തിയാണ് ഈ വാഹനം വികസിപ്പിച്ചത്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ലും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പും മുഖഭാവത്തിന് കൂടുതൽ സ്റ്റൈൽ നൽകുന്നു. മാത്രമല്ല, ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി എയര്‍ ഇന്‍ടേക്കുകള്‍ നല്കി ഡിസൈന്‍ ചെയ്ത ബമ്പര്‍, എസ്.വി.ആര്. ബാഡ്ജിങ്ങ്, സ്പോര്‍ട്ടി ഭാവമുള്ള അലോയി വീല്‍ എന്നിവ പുതുമകളാണ്.






