
ന്യൂഡല്‍ഹി: 15 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ബോളിവുഡ് നടന് അമിര്‍ ഖാനും നിര്‍മ്മാതാവും സംവിധായകയുമായ കിരണ്‍ റാവുവും. ശനിയാഴ്ച രാവിലെയാണ് ഇരുവരും വേര്‍പിരിയുന്നതായി അറിയിച്ചത്.
2005 ലാണ് അമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതരായത്.2011 ല്‍ ആസാദ് എന്ന മകനും പിറന്നു. ഇരുവരും കൂട്ടായ പ്രസ്താവനയിലൂടെയാണ് വേര്‍പിരിയുന്ന കാര്യം അറിയിച്ചത്.
' 15 വര്‍ഷവും അനുഭവങ്ങളും സന്തോഷവും എല്ലാ ഒരുമ്മിച്ചാണ് പങ്കുവെച്ചത്. വിശ്വാസത്തിലും ബഹുമാനത്തിലും സനേഹത്തിലുമാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഇന്ന് മുതല്‍ ഇനി ഞങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങുകയാണ്. ഇനിമുതല്‍ ഞങ്ങള്‍ ഭാര്യ ഭര്ത്താക്കന്മാരല്ല, എന്നാല്‍ മാതാപിതാക്കളായും കുടുംബമായും തുടരുമെന്നും അവര്‍ അറിയിച്ചു. കുറച്ചു നാള് മുമ്പ് തന്നെ വേര്‍പിരിയുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നതായും ഇപ്പോള്‍ ഇത് തീരുമാനിച്ചു കഴിഞ്ഞുവെന്നും' പ്രസ്തവനയില്‍ വ്യക്തമാക്കി.
സിനിമകളിലും പാനി ഫൗണ്ടേഷനിലും ഒരുമ്മിച്ച് തന്നെ ജോലി തുടരുമെന്നും ഇരുവരും വ്യക്തമാക്കി. ഈ വേര്‍പിരിയല്‍ പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും അവര്‍ പറഞ്ഞു. അമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്ത ആണ്. ആദ്യ ബന്ധത്തില്‍ ഇറാ ാനും ജുനൈദുമാണ് മക്കള്‍.






