
കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിനായി കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎൻ പ്രതാപനും നൽകിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. അനുമതി നിഷേധിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.
നേരത്തെയും കോൺഗ്രസ് എംപിമാർക്ക് ദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് അപ്പീൽ നൽകുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. തുടർന്നും അനുമതി നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എംപിമാരുടെ സന്ദർശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടർ അപേക്ഷ തള്ളിയത്.






