
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,071 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 955 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം.
ആകെയുള്ള റിപ്പോർട്ട് പരിശോധിക്കുമ്പോൾ കോവിഡ് അല്പം അയഞ്ഞ സ്ഥിതിയാണ് രാജ്യത്തുള്ളത്. 4,85,350 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ മരണം 4,02,005 ആയി. തുടർച്ചയായ പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളുടെ എണ്ണത്തെ മറികടക്കുന്നത് 52ാം ദിവസമാണ് എന്നത് ആശ്വാസമാകുന്നുണ്ട്.
97.09% ആണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 18,38,490 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു.






