
ഫുട്ബോള്‍ സ്റ്റേഡിയവും ആരാധകരെയും സാക്ഷിയാക്കി മൈതാനത്ത് ഒരു വിവാഹാഭ്യര്‍ത്ഥന. അമേരിക്കന്‍ ഫുട്ബോള്‍ താരം ഹസാനി ഡോട്സണ്‍ സ്റ്റെഫന്സന് ആണ് ഫുട്ബോള്‍ മൈതാനത്ത് പങ്കാളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.
മേജര്‍ ലീഗ് സോക്കറില്‍(എംഎല്‍എസ്) ഹസാനിയുടെ ടീമായ മിന്നസോട്ടയും സാന്‍ ജോസ് എര്ത്ത്ക്വക്ക്സും തമ്മിലുള്ള പോരാട്ടം 2-2 ന് സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് ഹസാനിയുടെ പ്രണയം പരസ്യമാക്കിയത്. ഗ്രൗണ്ടില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തി സമ്മതം അറിയിച്ചതോടെ മോതിരവും കൈമാറി. ഗാലറിയില്‍ ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ് വിവാഹാഭ്യര്‍ത്ഥനയെ മനസിലേറ്റിയത്.
താരത്തിന്റെ കാമുകി പെട്ര വുക്കോവിച്ച് തന്റെ ഇന്‍സ്റ്റഗ്രാമിലും വിവാഹാഭ്യര്‍ത്ഥനയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.






