ബിഎസ് 6 പാലിക്കുന്ന സിഎഫ് മോട്ടോ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 650 എന്‍കെ, 650 എംടി, 650 ജിടി എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. റിപ്പോർട്ട് അനുസരിച്ച് 650 എന്‍കെ എന്ന സ്ട്രീറ്റ്ഫൈറ്ററിന് 4.29 ലക്ഷം രൂപയും 650 എംടി എന്ന അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 5.29 ലക്ഷം രൂപയും 650 ജിടി എന്ന സ്പോര്‍ട്സ് ടൂറര്‍ മോട്ടോര്‍സൈക്കിളിന് 5.59 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
650 എന്‍കെ, 650 എംടി മോഡലുകള്‍ക്ക് 30,000 രൂപയും 650 ജിടി മോട്ടോര്‍സൈക്കിളിന് 10,000 രൂപയും വില വര്‍ധിച്ചു. എന്നാൽ, മുൻ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാഴ്ച്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ട്രെന്‍ഡി ഗ്രാഫിക്സ്, സ്പോര്‍ട്ടി സ്റ്റൈലിംഗ്, സ്റ്റാര്‍ ആകൃതിയുള്ള അലോയ് വീലുകള്‍ എന്നിവ ലഭിച്ചതാണ് 650 എന്‍കെ. മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 649.3 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ്. ഈ എൻജിൻ 8,250 ആര്‍പിഎമ്മില്‍ 55.65 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 54.4 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ഘടിപ്പിച്ചു.
650 എംടിയിൽ ഇതേ ഷാസി, ഹാര്ഡ്വെയര് എന്നിവയുടെ കൂടെ വലിയ ഫെയറിംഗ് നൽകി. ഉയരമേറിയ വിന്‍ഡ്സ്ക്രീന്‍, സ്റ്റെപ്പ്അപ്പ് സ്റ്റൈല്‍ സിംഗിള്‍ പീസ് സീറ്റ്, കൂടുതലായി ട്രാവല്‍ ചെയ്യുന്ന സസ്പെന്ഷന്, പാനിയറുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം എന്നിവ നല്കി. ഗാര്‍ഡ് ലഭിച്ചതാണ് ഫ്രണ്ട് ബോഡി. മോട്ടോര്‍സൈക്കിൾ ഇതേ 649 സിസി എന്ജിന് ഉപയോഗിക്കുന്നു.650 ജിടിയിൽ എല്‍ഇഡി ലൈറ്റുകള്‍, ഷാര്‍പ്പ് ഫെയറിംഗ്, രണ്ട് റൈഡിംഗ് മോഡുകള്‍ (ടൂറിംഗ്, സ്പോര്‍ട്സ്), 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു. 649 സിസി എന്ജിന് ഇതിലും കരുത്തേകുന്നു.






