
ദുബായ്: യു.എ.ഇ.യിലെ ഉന്നത മാർക്കുനേടുന്ന
ഹൈസ്കൂൾ വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും യു.എ.ഇ. 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ നൽകും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് ഗോൾഡൻ വിസ നേരത്തേതന്നെ നൽകുന്നുണ്ട്.
കൂടാതെ, യു.എ.ഇ.യിലെ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉയർന്ന നിലവാരം പുലർത്തുന്നവർക്ക് നേരത്തേതന്നെ ഗോൾഡൻ വിസ നൽകുന്നുണ്ട്. ഹൈസ്കൂൾ ക്ലാസുകളിൽ വാർഷികപരീക്ഷയിൽ 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്കാണ് ഗോൾഡൻ വിസ നൽകുക.
സർക്കാർ സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളെ ഒരുപോലെ ഇതിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചു.







Comments