Authored by ധനേഷ്കൃഷ്ണ | Last updated: 06 Jul 2021, 12:30 PM | 6 min read
തൃശൂരിലെ ആളൂര്‍ ഗ്രാമത്തില്‍നിന്നും ഹോളിവുഡ് സിനിമയിലെത്തി 14 രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ എ വണ്ടര്ഫുള് ഡേ എന്ന ചെറുസിനിമയ്ക്കുശേഷമുള്ള തന്റെ ആദ്യ ഹോളിവുഡ് സിനിമയെക്കുറിച്ച് സംസാരിക്കുന്നു സംവിധായകന് റോമിയോ
തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ ബിരുദത്തിനുശേഷം ആളൂര്‍ ഗ്രാമത്തില്‍ ചെറുസിനിമകളും ലോക്കല്‍ പരസ്യചിത്രങ്ങളും ചെയ്തുകൊണ്ടിരുന്ന കാലത്താണ് റോമിയോ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്യൂട്ടിലേക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പോയത്. പഠനത്തിനുശേഷം ഉപജീവനമാര്‍ഗത്തിനായി മുഴുവന്‍സമയം ജോലിയില്‍ വ്യാപൃതനാകേണ്ടിവന്നു. അപ്പോഴും മനസിലെ സിനിമാസ്വപ്നം തളിര്ത്തുക്കൊണ്ടേയിരുന്നു.
വീണ്ടും ജോലിത്തിരക്കില്‍ മുഴുകിയ റോമിയോയ്ക്ക് ഹോളിവുഡില്‍ ഒരു ചെറുസിനിമ സംവിധാനംചെയ്യാനായി. 14 രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ എ വണ്ടര്ഫുള് ഡേ എന്ന ചെറുസിനിമയാണ് കോവിഡ് കാലത്തെ കാലികവിഷയം ചര്‍ച്ചചെയ്യുന്ന മേരി എന്ന ആദ്യ ഹോളിവുഡ് ഫീച്ചര്‍സിനിമ ചെയ്യാനുള്ള ആത്മധൈര്യം തന്നതെന്ന് റോമിയോ പറയുന്നു.
റോമിയോയുടെ ആദ്യ ഹോളിവുഡ് സിനിമ മേരി എന്താണ് പറയുന്നത് ? ഈ വിഷയം സിനിമയാക്കാനുള്ള കാരണം ?
ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്സിന്റെ ജീവിതമാണ് മേരിയിലൂടെ പറയുന്നത്. അമേരിക്കയില്‍ കോവിഡ് കാലത്ത് സമൂഹം പകച്ചുപോയിരുന്നു. മാസ്കിന്റെ കുറവ്, ഒരു മാസ്ക് വച്ച് നിരവധി രോഗികളെ ചികില്‍സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ദുരവസ്ഥ. ആരോഗ്യ പ്രവര്‍ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണന. മാസ്കിന്റെ കുറവ് രൂക്ഷമായി നിലനിന്നിരുന്നു. ഈ ആഗോള മഹാമാരി പൊതുജനത്തെ അറിയിക്കണമെന്നും അതൊരു ഉത്തരവാദിത്വമാണെന്നും തോന്നി. അങ്ങനെയാണ് മേരി
സംഭവിച്ചത്. മേരിയായി അഭിനയിച്ചത് കെയ്റ്റ് കോളമാന്‍ ആണ്. മാര്ട്ടിന് ഡേവീസ് ആണ് ലീഡിങ് ആക്റ്റര്‍. നൂറി ബോസ്വെല്‍ ആണ് ഡിഒപിയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്.
നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള ട്രിബ്യൂട്ടായിട്ടാണ് മേരി പുറത്തിറക്കിയരിക്കുന്നത്. ചിക്കാഗോ കെന്റ്വുഡ് ഫിലിംസ് ആണ് മേരി നിര്‍മിച്ചത്. ആമസോണ്‍ പ്രൈംമില്‍ അമേരിക്കയിലും ഇംഗ്ളണ്ടിലും റിലീസ് ചെയ്ത സിനിമ യുട്യൂബിലാണല്ലോ ഇന്ത്യയില്‍ റിലീസ് ചെയ്തത് ?
അതേ. മേരി ആമസോണ്‍ പ്രൈംമിലാണ് യുഎസ്എയിലും യുകെയിലും ആദ്യം റിലീസ് ചെയ്തത്. എന്നാല്‍ ആമസോണ്‍ പ്രൈംമില്‍ മേരി ഇന്ത്യയിലുള്ളവര്‍ക്ക് ലഭ്യമായിരുന്നില്ല. അങ്ങനെയാണ് ഇന്ത്യയില്‍ നമ്മുടെ മലയാളി പ്രേക്ഷകരെ മുന്‍നിര്‍ത്തി യുട്യൂബ് പ്ലാറ്റ്ഫോംവഴി റിലീസ്ചെയ്തത്.
കുട്ടിക്കാലം എങ്ങനെയായിരുന്നു ?
തൃശൂരില്‍ ആളൂര്‍ ഗ്രാമത്തിലാണ് ജനനം. ആളൂര്‍ മാളവഴിയില് അപ്പച്ചന് ഒരു പലച്ചരക്ക് കട ഉണ്ടായിരുന്നു. പിന്നീട് അതൊരു ചായകടയാക്കി. അതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങള്‍ മക്കള്‍ വളര്‍ന്നത്. സ്കൂള്‍വിദ്യാഭ്യാസം തുടങ്ങുന്നത് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലായിരുന്നു. എല്ലാ കാര്യങ്ങളിലും സ്കൂള്‍ അധികൃതര്‍ കര്‍ശനമായിരുന്നു. ഭയങ്കര സമ്മര്‍ദം നേരിട്ടു. എന്നാല്‍ ഞാന്‍ പഠിക്കാന്‍ വളരെ പിറകിലായിരുന്നു. താത്പര്യം കലാപരമായ കാര്യങ്ങളോടായിരുന്നു. അങ്ങനെ എട്ടാം ക്ലാസില്‍വച്ച് സ്കൂളില്‍നിന്ന് മാറാന്‍ തീരുമാനിച്ചു. ഞാന്‍ പിന്നീട് ഒമ്പതും പത്തും പഠിച്ചത് ആളൂര്‍ എസ്എന്‍വിഎച്ച് സ്കൂളിലാണ്. അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം പഠിക്കാനായി. അത് വളരെ വലിയ മാറ്റമായിരുന്നു എന്റെ ജീവിതത്തില്‍. ആ സുഹൃത്തുക്കള്‍ എനിക്ക് വളരെ പ്രചോദനമായിരുന്നു. സ്കൂള്‍ ലെവലിലും ബ്ലോക്ക് ലെവലിലും ഞങ്ങള്‍ മോണോആക്ടിലും നാടകത്തിലുംമറ്റും പുരസ്കാരങ്ങള്‍ വാങ്ങുമായിരുന്നു. അധ്യാപകരും വളരെ നന്നായി പ്രോത്സാഹിപ്പിച്ചു. അവിടെനിന്നാണ് എന്റെ കലാപരമായി ഉയര്‍ച്ച തുടങ്ങുന്നത്.
കോളജ് കാലം ? വിദ്യാര്‍ഥിരാഷ്ട്രീയം ?
ബിരുദപഠനം തൃശൂര്‍ ശ്രീ കേരളവര്മകോളജിലായിരുന്നു. അവിടെനിന്നായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്. വിദ്യാര്‍ഥിരാഷ്ട്രീയവും പഠിപ്പും ഒരുമിച്ച് കൊണ്ടുപോയ കാലം. സിനിമ മനസില്‍ ആഴ്ന്നിറങ്ങിയ കാലം. രാത്രി കോളേജില്‍ ഉറക്കമിളച്ച് റിഹേഴ്സല്‍ നടത്തുക. മോണോ ആക്റ്റ്, നാടകം ഇതൊക്കെയാണ് അന്നത്തെ പരിപാടികള്‍, രസമുള്ള കാലം. എന്‍സിസിയിലും എന്‍എസ്എസിലും സജീവമായിരുന്നു. ക്യാമ്പുകളില്‍ സ്കിറ്റുകള്‍, മോണോ ആക്റ്റ് അവതരിപ്പിക്കുക, അതൊക്കെ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അന്നത്തെ സുഹൃത്തുക്കളില്‍ പലരും സിനിമാസംവിധായകരും നടന്മാരും രാഷ്ട്രീയക്കാരുണ്ട്. അത് അഭിമാനത്തോടെ തന്നെ പറയുന്നു. അതെല്ലാം തന്നത് കേരളവര്‍മ കോളജ് ആണ്. ഇവിടെ എത്തിയതിന്റെ പ്രധാന ഘടകം ആ ഒരു ആവേശമാണ്, ആ ആത്മബലമാണ് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത കാലഘട്ടം. കുറേനല്ല സുഹൃത്തുക്കളെ കിട്ടിയത് കേരളവര്മയില്നിന്നാണ്. ഇപ്പോഴും ആ ബന്ധം തുടരുന്നു.
ഇഷ്ടപ്പെട്ട ഹോളിവുഡ് സിനിമകള്‍ ?
ഡോണ്‍ബോസ്കോ സ്കൂളില്‍ പഠിക്കുമ്പോഴാണ് കൂടുതല്‍ ഇംഗ്ളീഷ് സിനിമകള്‍ കണ്ടത്. അവിടെ ഉച്ചയ്ക്ക് സിനിമകള്‍ വച്ചുതരും. അന്നൊക്കെ ആക്ഷന്‍ സിനിമകളോടാണ് കൂടുതല്‍ ഇഷ്ടം. അപ്പോകൊലിപ്തോ എന്ന ഒരു സിനിമ ഒരു ചാനലിലാണ് ഞാന്‍ കണ്ടത്. ഇതുവീണ്ടും കാണാനായി
ഇപ്പോഴും കൂടുതല്‍ കേള്‍ക്കുന്നത് 90 ലെ പാട്ടുകളാണ്. കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ത്താടികള്‍ എന്ന സിനിമ വളരെ ചെറുതായപ്പോള്‍ കണ്ടതാണ്. ആ സിനിമ വല്ലാതെ മനസിനെ ആകര്‍ഷിച്ചിട്ടുണ്ട്. കുട്ടികളുടേതായ വിശ്വാസവും അന്ധവിശ്വാസവും ഒക്കെ എനിക്കും ഉണ്ടായിരുന്നു. ആ സിനിമ ഇന്നും മനസിലുണ്ട്. ഇപ്പോഴും ഇഷ്ടമാണ് അതിലെ പാട്ടുകളും അതുപോലെ ഏറെ പ്രിയപ്പെട്ടതാണ്. എന്റെ മോളുപോലും കേള്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്ന പാട്ടാണ്. ആ പാട്ട് കേട്ടാണ് മോളും ഉറങ്ങുന്നത്. അതോടൊപ്പം തന്നെ മമ്മൂട്ടി മോഹന്‍ലാല്‍, തിലകന് എന്നിവരുടെ അഭിനയവും വലിയ ഇഷ്ടമായിരുന്നു. കാട്ടുകുതിര, കിരീടം എന്നീ സിനിമകളിലെ തിലകന്റെ വേഷം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഒരു കാലത്ത് ആവേശമായിരുന്നു. മോഹന്‍ലാലിന്റെ സിനിമ വന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ കാണുമായിരുന്നു.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ ആഗ്രഹമായിരുന്നു. പിന്നെ അതിനു ശ്രമങ്ങളായി. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പത്രത്തില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കാണുന്നത്. അങ്ങനെ ഞാന്‍ അപേക്ഷിക്കുന്നു. ഒരെണ്ണത്തില്‍ ഞാന്‍ സെലക്ട് ആയി എന്ന് പറഞ്ഞ് എനിക്ക് മറുപടി വന്നു. അങ്ങനെ ഞാന്‍ പോയി. അഭിമുഖത്തിലൊക്കെ പങ്കെടുത്തു. ഇഷ്ടമുള്ള ഒരു കഥാപാത്രം തെരഞ്ഞെടുക്കാന്‍ അവര്‍ പറഞ്ഞു. ഞാന്‍ തെരഞ്ഞെടുത്തു അങ്ങനെ വീട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞ് എനിക്ക് ഒരു കത്ത് വന്നു. തെരഞ്ഞെടുത്ത കഥാപാത്രം ചെയ്യണമെങ്കില്‍ 5000 രൂപ അടക്കണമെന്നും ആ കത്തില്‍ പറഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. കാരണം ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് നടക്കാന്‍ പോകുന്നത്. ഞാന്‍ അപ്പച്ചന്റെ അടുത്ത് അവതരിപ്പിച്ചു. നടക്കില്ലെന്ന് അപ്പച്ചന് പറഞ്ഞു. അന്ന് 5000 രൂപ വലിയൊരു തുകയാണ്. ഞാന്‍ കരഞ്ഞ് വാശിപിടിച്ചു. അങ്ങനെ അപ്പച്ചന് 5000 രൂപ പലിശയ്ക്ക് എടുത്താണ് എനിക്ക് തന്നത്. ആ പൈസയുമായാണ് ഞാന്‍ അഭിനയിക്കാന്‍ പോകുന്നത്. ഒരു കഥ പറയാം പക്ഷേ - എന്നായിരുന്നു ആ സിനിമയുടെ പേര്. അതില്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് ഫിലിമൊന്നും ഇടാതെയാണ് അവര്‍ ഷൂട്ട് ചെയ്തതെന്ന്. അവര്‍ അങ്ങനെ കുറേ പേരുടെ കൈയില്‍നിന്ന് പണം വാങ്ങി വഞ്ചിക്കുകയായിരുന്നു. അപ്പച്ചന്റെ 5000 രൂപയും പോയി. എന്റെ സിനിമാമോഹവും നടക്കാതെ പോയി. പിന്നെ ഭയങ്കര നിരാശയായി. കുറച്ചുനാള്‍ ആഗ്രഹം ഉപേക്ഷിച്ചു നടന്നു.
സിനിമയുടെ പരിശീലനം നേടിയത് ?
2006ല്‍ എനിക്ക് ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന് കിട്ടി. ഇവിടത്തെ പഠനം സിനിമയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി. കോഴ്സ് കഴിഞ്ഞ് അമേരിക്കയില്‍ തന്നെ താമസം തുടര്‍ന്നു. 12 വര്‍ഷമായി ഭാര്യയും മകളുമായി ഷിക്കാഗോയില്‍ താമസിക്കുന്നു. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞിട്ടും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിനിമ പഠനത്തിനുശേഷം ഒരു ഷോര്ട്ട്ഫിലിംചെയ്യാന് ഒരു നീണ്ടകാലം എടുത്തല്ലോ ?
ഹോളിവുഡ് വളരെ വളരെ വ്യത്യസ്തമാണ്. നമുക്ക് അവിടെ പെട്ടെന്ന് എത്താന്‍ പറ്റില്ല. പണ്ട് സിനിമാമോഹവുമായി ചെറുപ്പക്കാര്‍ മദിരാശിയില്‍ചെന്ന് പട്ടിണി കിടക്കുന്നതുപോലെ ഇവിടെയും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുപ്പക്കാര്‍ അഭിനയമോഹവും സംവിധാനമോഹവുമായി വരുന്നു. മെക്സിക്കോയില്‍നിന്നും അല്ലെങ്കില്‍ അമേരിക്കയുടെ തന്നെ ഉള്സ്ഥലങ്ങളില്നിന്നും. എന്നെ സംബന്ധിച്ച്
സാമ്പത്തിക പ്രശ്നം കാരണം നാട്ടിലേക്കും വരാന്‍ പറ്റാത്ത അവസഥയായിരുന്നു. സിനിമകള്‍ കാണുമ്പോള്‍ എനിക്ക് സിനിമ ചെയ്യാനായില്ലല്ലോ എന്നോര്‍ത്ത് മനസു വിങ്ങാറുണ്ടായിരുന്നു.
എങ്ങനെയെങ്കിലും സിനിമയിലെത്തണമെന്ന് എന്നും പ്രാര്‍ഥിക്കും. മകള്‍ ജനിച്ചതിനുശേഷമാണ് വീണ്ടും സിനിമ ചെയ്യാനുള്ള ശ്രമം തുടങ്ങിയത്. ഹോളിവുഡില്‍ സിനിമ ചെയ്തിട്ടുള്ള ചിലരെ ഞാന്‍ പരിചയപ്പെട്ടു. അവരുടെ വര്‍ക്കുകള്‍ കാണാന്‍ തുടങ്ങി. എനിക്കും സിനിമ ചെയ്യണമെന്ന് തോന്നി. അതിനുവേണ്ട ഒരു വിഷയം ഞാന്‍ കണ്ടെത്തി. നാട്ടിലുള്ള അഭിരാം എന്ന സുഹൃത്തുംകൂടി ചേര്‍ന്ന് ആ വിഷയം വികസിപ്പിച്ചെടുത്തു. അതാണ് എ വണ്ടര്ഫുള് ഡേ എന്ന ഷോര്‍ട്ട്ഫിലിം.
എ വണ്ടര്ഫുള് ഡേയെക്കുറിച്ച് ?
കുടുംബവിഷയം കൂടി ഉള്‍പ്പെടുത്തിയാണ് എ വണ്ടര്ഫുള് ഡേയുടെ തിരക്കഥ എഴുതിയത്. സാധാരണ ഷോര്‍ട്ട് ഫിലിം എന്നതിനപ്പുറം നേരിട്ട് കഥപറയാതെ വൈകാരികമായി കാര്യങ്ങളെ ചിത്രീകരിച്ചു. ഞാന്‍ തന്നെയാണ് തിരക്കഥ എഴുതിയത്. അങ്ങനെ എ വണ്ടര്ഫുള് ഡേ എന്ന് പേരിട്ടു.
ഹോളിവുഡ് സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത് ?
മനസുനിറയെ മലയാളസിനിമയാണ്. നടനും സംവിധായകനും ആകാനാണ് ആഗ്രഹിച്ചത്. ഭാഗ്യംകൊണ്ട് അമേരിക്കയിലെത്തി, ജോലികിട്ടി. ഇവിടെതന്നൈ ഒരു ചെറുസിനിമചെയ്യാനായി, എ വണ്ടര്ഫുള് ഡേ. ഈ ചിത്രം മികച്ച രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. എ വണ്ടര്ഫുള് ഡേ നല്കിയ ആത്മവിശ്വാസമാണ് ഹോളിവുഡില്‍ ആദ്യ ഫീച്ചര്‍സിനിമ മേരി ചെയ്യാന്‍ പ്രചോദനമായത്. ഇപ്പോള്‍ രണ്ടാമത്തെ ഫീച്ചര്‍ സിനിമയുടെ ഒരു പ്രൊജക്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ഇപ്പോള്‍ നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹോളിവുഡില്‍ ആദ്യം സിനിമകള്‍ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം. മലയാളസിനിമ എന്തായാലുംചെയ്യും. ആദ്യം സ്വപ്നംകണ്ടത് മലയാളം സിനിമയാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ സിനിമ ചെയ്യും.
ഡിവിഡി വാങ്ങി. ഗ്ളാഡിയേറ്റര്‍ വളരെ ഇഷ്ടപ്പെട്ട ഹോളിവുഡ് സിനിമയാണ്. പിന്നീട് ടൈറ്റാനിക് , ജുറാസിക് പാര്‍ക്ക് പോലുള്ള സിനിമകളോടായി താത്പര്യം. ടെര്‍മിനേറ്റര്‍, ടെര്‍മിനേറ്റര്‍ 2 പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ വല്ലാത്ത വിസ്മയം തോന്നി. ഇങ്ങനെയൊക്കെ സിനിമകള്‍ ഉണ്ടാകുമോ എന്ന് ആലോചിച്ചിട്ടുണ്ട്. കുറേ കാര്‍ട്ടണുകള്‍ സിന്‍ഡ്രല്ല, സ്ഡൈര്മാന്, സൂപ്പര്മാന്, ടോം ആന്‍ഡ് ജെറി അതൊക്കെ ഇഷ്ടപ്പട്ടിരുന്നു.
മലയാളത്തില്‍ ഇഷ്ടപ്പെട്ട സിനിമകള്‍, സംവിധായകര്‍ ?
തൂവാനത്തുമ്പികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ത്താടികള്‍, അമരം, കിരീടം അങ്ങനെയെുള്ള സിനിമകള്‍ എത്ര കണ്ടാലും മതിയാകില്ല. പത്മരാജന് ആണ് ഇഷ്ട സംവിധായകന്. ഭരതന്, പത്മരാജന്, കമല്‍, സിബിമലയില്‍ , ലോഹിതദാസ് എന്നിവരുടെ സിനിമകളുടെ കാലത്താണ് എന്റെ പകൗമാരവും യൗവനവും ആരംഭിക്കുന്നത്. ലോഹിതദാസിന്റെ തിരക്കഥകളോടാണ് കൂടുതല്‍ താത്പര്യം.
പിന്നീട് വീണ്ടും എപ്പോള്‍ സിനിമാമോഹം മുളച്ചത് ?
മനസില്‍ സിനിമ ഇങ്ങനെ കിടക്കുന്നതുകൊണ്ട് ആ മോഹം തികട്ടിവന്നു. ഞാന്‍ സംവിധാനസഹായിയായി സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കാന്‍ പോയി. അവിടെനിന്നാണ് എന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് സൗത്ത് ആഫ്രിക്കയില്‍ ഒരു ഡോകുമെന്ററി ചെയ്യാനുള്ള അവസരം കിട്ടി. കളഭമഴ എന്ന ഒരു ടെലിഫിലിം ചെയ്തു. അത് ഏഷ്യാനെറ്റില്‍ ഓണത്തിന്റെ തലേദിവസം ടെലികാസ്റ്റ് ചെയ്തു. നാട്ടില്‍ എനിക്ക് സ്വന്തമായി ഒരു പരസ്യ ഏജന്‍സി ഉണ്ടായിരുന്നു. അതിന്റെ കീഴില്‍ ഞാന്‍ കുറേ പരസ്യചിത്രങ്ങള്‍ ചെയ്തു. സിനിമാ സ്വപ്നത്തോടൊപ്പം എന്നെ സാമ്പത്തികമായി പിടിച്ചുനിര്‍ത്തുന്നതിന് ഒരു നിലനില്പ്പുംകൂടി ആയിരുന്നു ലോക്കല്‍ പരസ്യചിത്രങ്ങള്‍ ഞാന്‍ കുറേ സംവിധാനം ചെയ്തിട്ടുണ്ട്.
നാട്ടില്‍ ചെയ്ത ചെറുസിനിമകള്‍ ?
2006, 07, 08 കാലങ്ങളില്‍ ഹോം സിനിമയുടെ ഒരു ട്രെന്‍ഡ് ആയിരുന്നു. മലബാര്‍ മേഖലകളിലാണ് ഇത്തരം സിനിമകള്‍ക്ക് കൂടുതല്‍ കാണികള്‍. അങ്ങനെ നാട്ടില്‍ അവസാനമായി ചെയ്തത് നാദിര്‍ഷയെ നായകനായി സംവിധാനംചെയ്ത ആമിന പ്രൊഡക്ഷന്‍സ് എന്ന ഹോം സിനിമയാണ്. ഒരു സിനിമ നിര്‍മിച്ച് സിഡിയായി റിലീസ് ചെയ്യുക. നാദിര്‍ഷ കൂടാതെ ഹരീശ്രീ മാര്ട്ടിന്, ഹരീശ്രീ യൂസഫ് ഇവരെ വച്ച് മലബാറിന്റെ കഥ എന്ന രണ്ടുമണിക്കൂറിന്റെ സിനിമ ചെയ്തു. എംജി രാധാകൃഷ്ണന്‍സാറിന്റെ സംഗീതത്തില്‍ മൂന്നുപാട്ടുകള്‍ ഉണ്ടായിരുന്നു. വേണുഗോപാല്‍ അതില്‍ പാടിയിട്ടുണ്ട്. അതൊരു വിജയമായിരുന്നു. അതിനുശേഷമാണ് അമേരിക്കയിലേക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍പോയത്. ഞാന്‍ ഇവിടെ എ വണ്ടര്ഫുള് ഡേ ആരംഭിക്കുന്നതിനു അഞ്ചുവര്ഷംമുന്പ് മലയാളസിനിമയുടെ ഒരു പ്രൊജക്ട് ആണ് തീരുമാനിച്ചത്. നിര്‍മാതാവ് ഫെബിന് ഉണ്ടായിരുന്നു.
ജയസൂര്യയോട് ഞാന്‍ ഇവിടെനിന്ന് ഫോണിലൂടെ സംസാരിച്ചു. തിരക്കഥാകൃത്ത് സക്കീര്മഠത്തില് നാട്ടില്‍നിന്ന് തന്നെ തിരക്കഥ കൊണ്ടുപോയി സംസാരിച്ചു. ജയസൂര്യയ്ക്ക് കഥ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അടുത്ത പ്രൊജക്ട് ചെയ്യാന്‍ വന്നപ്പോഴും ആ പ്രൊഡ്യൂസര്‍ മറ്റൊരുസിനിമയില് കമ്മിറ്റഡ് ആയി. പിന്നീട് നടന്നത് എ വണ്ടര്ഫുള് ഡേ ആണ്.
ചിക്കഗോയിലൂം മിഷിഗണിലൂം ചിത്രീകരണം പൂര്‍ത്തിയാക്കി. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഹോളിവുഡ് സിനിമകളുമായി പ്രവര്‍ത്തിക്കുന്നവരാണ്. ട്വിന്‍സ് ചാന് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ടകളായ അരുണും അനൂപുമാണ് സംഗീതം നല്‍കിയത്. എഡിറ്ററും ക്യാമറമാനും റൂസി ബോസ്വെല്‍ ആണ്. എന്റെ തന്നെ നിര്‍മാണ കമ്പനിയായ കെന്റ്വുഡ് ഫിലിംസ് ഇന്റെര്‍നാഷനല്‍ ആണ് എ വണ്ടര്ഫുള് ഡേ നിര്‍മിച്ചിരിക്കുന്നത്. അത് പ്രദര്‍ശിപ്പിക്കാനുള്ള തിയറ്ററും ലഭിച്ചു. മികച്ച രീതിയില്‍ പ്രേക്ഷക അഭിപ്രായവും മാധ്യമശ്രദ്ധയും ലഭിച്ചു. ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ ഫുഡ് വേസ്റ്റേജാണു പ്രധാന വിഷയം. ഫുഡ് എങ്ങനെ സേവ് ചെയ്യാം വീട്ടിലാണെങ്കിലും
റെസ്റ്ററൗണ്ടിലാണെങ്കിലും. ഭക്ഷണം സേവ് ചെയ്ത് എങ്ങനെ മറ്റുള്ളവര്‍ക്ക് എത്തിക്കാം. അതാണ് ഈ സിനിമ തരുന്ന സന്ദേശം. അമരിക്കയില്നിന്നുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ 14 രാജ്യേന്തരപുരസ്കാരങ്ങള് എ വണ്ടര്ഫുള് ഡേ നേടി.