ബജാജ് ഓട്ടോയുടെ കീഴിൽ കെടിഎമ്മിന് ഡ്യൂക്ക്, ആർസി, അഡ്വഞ്ചർ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളാണ് ഉള്ളത്. പുതിയ റിപ്പോർട്ട് പ്രകാരം ഈ ബൈക്കുകളുടെയെല്ലാം വില 11,423 രൂപ വരെ കെടിഎം വർദ്ധിപ്പിച്ചു. പുതിയ വില ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കെടിഎം ബൈക്കുകളുടെ വില ഈ വർഷം ഇത് മൂന്നാം തവണയാണ് വർദ്ധിപ്പിക്കുന്നത്.
2,54,739 രൂപ എക്സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂട്ടി. 2,54,995 ആണ് പുതിയ എക്സ്-ഷോറൂം വില. എന്നാൽ, 3,16,863 രൂപ വിലയുണ്ടായിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ വില 11,423 രൂപയാണ് കൂടിയത്. കെടിഎം 390 അഡ്വഞ്ചറിന്റെ എക്സ്-ഷോറൂം വില ഇതോടെ 328,286 രൂപയായി ഉയർന്നു.
ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയ്ക്ക് യഥാക്രമം 2,022 രൂപയും 6,848 രൂപയുമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. RC 125-ന് ഡ്യൂക്ക് 125 നെ അപേക്ഷിച്ച് 10,000 രൂപ അധിക വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ 1.80 ലക്ഷം രൂപയാണ് RC 125-ന്റെ എക്സ്ഷോറൂം വില. RC 200-ന് 2,253 രൂപയുടെ നാമമാത്രമായ വില വര്‍ദ്ധനവാണ് ലഭിക്കുന്നത്.






