
ഗുവഹാത്തി : അസമില്‍ കോവിഡ് വ്യാപനം രൂക്ഷം. ഏഴു ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. കോവിഡ് കോസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ ഏഴു ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവില്‍ വരും. നിയന്ത്രണം എന്ന് വരെയാണ് തുടരുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഒപ്പം 24 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും. പൊതു ഗതാഗതവും വിലക്കിയിട്ടുണ്ട്. അന്തര്‍ജില്ലാ യാത്രകളും നിര്‍ത്തിവെച്ചതായി ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിതമായി ഉയര്‍ന്ന് നില്ക്കുന്ന സ്ഥലങ്ങളിലൊക്കെ ഉച്ചക്ക് രണ്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളില്‍ വൈകിട്ട് അഞ്ചുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെ കര്‍ഫ്യു പ്രഖ്യാപിച്ചു.






