
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നു ഡോ. മുഹമ്മദ് അഷീലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടേറെ ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധനേടിയിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡെപ്യുട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റം.
പുതിയ മന്ത്രി സഭയിൽ സാമൂഹികസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും രണ്ട് മന്ത്രിമാർക്ക് കീഴിലാക്കിയിരുന്നു. എക്സിക്യുട്ടീവ് ഡയറക്ടറുടെ താത്കാലിക ചുമതല സാമൂഹികനീതി ഡയറക്ടർ ഡോ. ഷീബാ ജോർജിന് നൽകി.






