
ഒരു വയോധികയും കുരങ്ങും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ ബന്ധത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിക്കുന്നത്. തനിക്ക് ഭക്ഷണ നല്‍കിയിരുന്ന വയോധിക അസുഖ ബാധിതയായപ്പോള്‍ അവരെ സന്ദര്‍ശിയ്ക്കുകയും കെട്ടിപ്പിടിച്ച് കിടന്ന് ആശ്വസിപ്പിക്കുകയും ചെയ്യുകയാണ് കുരങ്ങന്. വയോധിക പതിവായി കുരങ്ങന് ആഹാരം കൊടുക്കാറുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങളായി അവര്‍ രോഗബാധിതയാവുകയും കിടപ്പിലാകുകയും ചെയ്തതോടെ കുരങ്ങന് ഭക്ഷണം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. തനിക്ക് എല്ലാ ദിവസവും ഭക്ഷണം നല്കുന്ന വയോധികയെ കാണാത്തതിനാല്‍ അവര്‍ക്കെന്തു പറ്റിയെന്ന് അന്വേഷിച്ചു വന്ന കുരങ്ങനെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.
കട്ടിലില്‍ കിടക്കുന്ന വയോധികയുടെ അരികില്‍ കുരങ്ങന് ആദ്യം ഇരിയ്ക്കുന്നതാണ് വീഡിയോയില്‍. തൊട്ടടുത്തു തന്നെ മറ്റൊരു സ്ത്രീയും നില്‍ക്കുന്നുമുണ്ട്. അവര്‍ കൈകള്‍ കൂപ്പി പുഞ്ചിരിച്ചു നില്‍ക്കുകയാണ്. വയോധിക സ്നേഹപൂര്‍വ്വം കുരങ്ങനെ തലോടുമ്പോള്‍ കുരങ്ങന് വയോധികയെ ആലിംഗനം ചെയ്യുന്നു. തുടര്‍ന്ന് കുരങ്ങന് അവരുടെ ശരീരത്തില്‍ കയറി ഇരിക്കുന്നു.
എല്ലാവരെയും നോക്കിയ ശേഷം വയോധികയുടെ മുടിയില്‍ തലോടി ആശ്വസിപ്പിച്ച ശേഷം, കുരങ്ങ് തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.






