
ന്യൂഡൽഹി: കോടതി വിധിച്ച പിഴ അടയ്ക്കാത്ത, ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമർശിച്ചു ഹൈക്കോടതി. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി നടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഇതിനെതിരെ ജൂഹി ചൗള നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ജൂഹി ചൗളയെയും മറ്റു ഹർജിക്കാരെയും വിമർശിച്ചു കോടതി ഒരാഴ്ചയ്ക്കുള്ളിൽ 20 ലക്ഷം രൂപ പിഴ സമർപ്പിക്കണമെന്നും അല്ലാത്ത പക്ഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണെന്നും
തന്റെ നീതിന്യായ കാലയളവിൽ കോടതി ഫീസ് അടയ്ക്കാൻ തയാറാകാത്ത ഒരാളെ ആദ്യം കാണുകയാണെന്നായിരുന്നും ജസ്റ്റിസ് ജെ.ആർ. മിധ പറഞ്ഞു. പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജിയെന്നും നിയമസംവിധാനത്തെ ഹർജിക്കാർ അപഹസിച്ചുവെന്നും വിമർശനം ഉയർത്തിയാണു ജൂൺ 5നു ഹൈക്കോടതി 20 ലക്ഷം പിഴ അടയ്ക്കാൻ നിർദേശിച്ചത്.






