
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന മുറിവാടക പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍. മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
മൂന്ന് വിഭാഗങ്ങളായാണ് മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
എന്‍എബിഎച്ച് അക്രഡിറ്റേഷന് ഇല്ലാത്ത 100 കിടക്കയില്‍ താഴെയുള്ള ആശുപത്രികള്‍ക്ക് ഇങ്ങനെയാണ് നിരക്ക്-
ജനറല്‍ വാര്‍ഡ്- 2910 രൂപ
രണ്ട് കിടക്കയുള്ള മുറി- 2724 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ
സ്വകാര്യ മുറി- 3703 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 5290 രൂപ
എന്‍എബിഎച്ച് അക്രഡിറ്റേഷന് ഇല്ലാത്ത 100 നും 300 ഇടയില്‍ കിടക്കകളുള്ള ആശുപത്രി-
ജനറല്‍ വാര്‍ഡ്- 2910 രൂപ
രണ്ട് കിടക്കയുള്ള മുറി- 3678 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ
സ്വകാര്യ മുറി- 4999 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 7142 രൂപ
പുതുക്കിയ നിരക്ക് ആറ് ആഴ്ചത്തേക്ക് ഈടാക്കുമെന്നും തുടര്‍ന്ന് പരാതികള്‍ ഉണ്ടെങങ്കില് സര്‍ക്കാരിനെ സമീപിക്കുമെന്നും സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അതിന് ശേഷമേ എടുക്കാവൂ എന്നും സ്വകാര്യ ആശുപത്രികള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






