മലയാള സിനിമാ ചരിത്രത്തില്‍ ആദ്യ നൂറ് കോടി നേടിയ ആദ്യ ചിത്രമെന്ന റെക്കോറിഡിലാണ് പുലിമുരുഗന്. എന്നാല്‍ അതിന് പുറമെ മറ്റൊരു റെക്കോര്‍ഡുകൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഘടന സംവിധായകനായ പീറ്റര്‍ ഹെയിനാണ് ഈ റെക്കോര്‍ഡിനുടമ. നാലു ഭാഷകളിലും 100 കോടി പണം കൊയ്യാന്‍ ചിത്രത്തിന് സാധിച്ചു.
ബോളിവുഡ്, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ ആദ്യ 100 കോടി പിന്നിട്ട ചിത്രങ്ങളുടെ സംഘടന സംവിധായകന് എന്ന നേട്ടമാണ് പീറ്റര്‍ ഹെയിനുള്ളത്.
തമിഴില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ശങ്കറും ഒന്നിച്ച ശിവാജി ദ ബോസ് ആയിരുന്നു ആദ്യ 100 കോടി ചിത്രം. പിന്നീട് ആമിര്‍ ഖാന്റെ ഗജിനിയിലൂടെ ഹിന്ദിയിലും ഈ നേട്ടം കൈക്കലാക്കാന്‍ സാധിച്ചു. തുടര്‍ന്ന് എസ് എസ് രാജമൗലിയുടെ മഗധീരയാണ് തെലുങ്കില്‍ 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം. മലയാളത്തില്‍ ഇപ്പോള്‍ പുലിമുരുഗനും കൂടി 100 കോടിക്ലബ്ബില്‍ കയറിയപ്പോള്‍ പീറ്ററിനും ഇത്തരത്തില്‍ ഒരു അപൂര്‍വ്വ നേട്ടം കൈക്കലാക്കിയത്.






