
2021 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്യുവിയുടെ ഡിഫെന്‍ഡര്‍ 90 വകഭേദത്തിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷമാണ് പുതു തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഡിഫെന്‍ഡര്‍ 110 എന്ന 5 ഡോര്‍ വകഭേദമാണ് ഇതുവരെ ഇന്ത്യയില്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 90 എന്ന 3 ഡോര്‍ വകഭേദം എത്തിയിരിക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ഡിഫെന്‍ഡര്‍ 90 വേര്‍ഷന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 76.57 ലക്ഷം രൂപയും ഡിഫെന്‍ഡര്‍ എക്സ് വേരിയന്റിന് 1.12 കോടി രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90 മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 3 394 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കുമാണ് .0 ലിറ്റര്‍ പെട്രോള്‍ എന്ജിന് പരമാവധി പുറപ്പെടുവിക്കുന്നത്. 296 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എൻജിൻ.
ഡിഫെന്‍ഡര്‍ 90 കാഴ്ച്ചയില്‍ ഡിഫെന്‍ഡര്‍ 110 വകഭേദത്തിന് സമാനമാണെങ്കിലും വീല്‍ബേസിന് നീളം കുറവാണ്. മാത്രമല്ല രണ്ടാം നിര സീറ്റുകള്‍ ഒഴിവാക്കി. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90 6 സീറ്റര്‍ വാഹനമാണ്. സെന്‍ട്രല്‍ കണ്‍സോളിന് പകരം മുന്‍ നിരയുടെ മധ്യത്തിലായി ജംപ് സീറ്റ് ഉറപ്പിച്ചു. എക്സ്പ്ലോറര്‍, അഡ്വഞ്ചര്‍, കണ്ട്രി, അര്‍ബന്‍ എന്നീ നാല് ആക്സസറി പാക്കുകളും തെരഞ്ഞെടുക്കാന്‍ കഴിയും. ഒടിഎ അപ്ഡേറ്റുകള് സഹിതം ‘പിവി പ്രോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നൽകി. കോണ്ഫിഗറബിള് ടെറെയ്ന്‍ റെസ്പോണ്‍സ്, വെള്ളത്തിലൂടെ ഡ്രൈവ് ചെയ്യുന്നതിനായി പുതിയ വേഡ് പ്രോഗ്രാം സഹിതം ടെറെയ്ന്‍ റെസ്പോണ്‍സ് 2 എന്നിവ ലഭിച്ചു. കൂടാതെ, നിരവധി പേഴ്സണലൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.






