ഇ-കൊമേഴ്സ് ഭീമന് ആമസോണിന്റെ ഫ്ലാഗ്ഷിപ്പ് വില്‍പ്പന പരിപാടിയായ പ്രൈംഡേ ജൂലൈ 26, 27 തീയതികളില്‍ നടക്കുമെന്ന് റിപ്പോർട്ട്. പ്രൈം ഇന്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തില്‍ ജൂലൈ 26 ന് അര്‍ദ്ധരാത്രിയിൽ വില്‍പ്പന ആരംഭിക്കും. റിപ്പോർട്ട് അനുസരിച്ച് ഉപയോക്താക്കള്‍ക്കായി രണ്ട് ദിവസത്തെ പരിപാടിയില്‍ മികച്ച ഡീലുകള്‍ അവതരിപ്പിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.
ഉപഭോക്തൃ ഇലക്ട്രോണിക്സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നീ വിഭാഗങ്ങളിലായിരിക്കും പ്രധാനമായും ഓഫറുകള്‍ ലഭ്യമാകുക. പ്രൈം ഡേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് വിഭാഗങ്ങള്‍ അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍-ബ്യൂട്ടി, ഫര്‍ണിച്ചര്‍, ദൈനംദിന അവശ്യവസ്തുക്കള്‍ എന്നിവയാണ്.
‘ഞങ്ങള്‍ ഈ പ്രധാന ദിനം ആമസോണിലെ ലക്ഷക്കണക്കിന് ചെറുകിട-ഇടത്തരം വില്‍പ്പനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. ഈ പ്രതികൂലമായ സാഹചര്യത്തിൽ അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനുള്ള അവസരത്തില്‍ ഏറെ സന്തോഷമുണ്ട്, “ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും കണ്ട്രി മാനേജറുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.






