
വണ്‍പ്ലസ് വാച്ച് കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19,999 രൂപയാണ് വണ്‍പ്ലസ് വാച്ചിന്റെ സ്പെഷല്‍ എഡിഷന് വേരിയന്റിന് വില. കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന് ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ റെഗുലര്‍ വണ്‍പ്ലസ് വാച്ചിന്റെ അതേ സ്പെസിഫിക്കേഷനുകള്‍ ലഭിക്കുന്നു. ജൂലൈ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
ജൂലൈ 10 വരെ പ്രീ ബുക്കിംഗ് നടത്താം. പ്രീ ബുക്കിംഗ് തുക 1,000 രൂപയാണ്. ജൂലൈ 12 മുതല്‍ 14 വരെ തീയതികളിലായി മുഴുവന്‍ തുക അടച്ചാല്‍ മതി. സ്മാര്‍ട്ട്വാച്ചിന്റെ ലഭ്യത സംബന്ധിച്ച് ഉപയോക്താക്കളെ ഇമെയില്‍ വഴിയോ വണ്‍പ്ലസ് സ്റ്റോര്‍ ആപ്പിലൂടെയോ നോട്ടിഫൈ ചെയ്യും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. വണ്‍പ്ലസ് വാച്ച് കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന് 1.39 ഇഞ്ച് എച്ച്ഡി (454, 454 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ നല്കി. വൃത്താകൃതിയുള്ള ഡിസൈന്‍ ആണ് ഇതിന് നൽകിയത്.
മിഡ്നൈറ്റ് ബ്ലാക്ക്, മിഡ്നൈറ്റ് സില്‍വര്‍ എന്നിവയാണ് റെഗുലര്‍ വാച്ചിന്റെ കളര്‍ ഓപ്ഷനുകള്‍. പ്രത്യേക സഫയര്‍ ഗ്ലാസ് കൂടാതെ മെച്ചപ്പെട്ട തെളിച്ചം, അസാധാരണ സ്ക്രാച്ച് പ്രതിരോധം എന്നിവയ്ക്കായി മോസ് റേറ്റിംഗ് 9 സവിശേഷതയാണ്. വാച്ച് കേസ് കൊബാള്‍ട്ട് അലോയ് ഉപയോഗിച്ച് നിര്‍മിച്ചതാണ്. റെഗുലര്‍ വണ്‍പ്ലസ് വാച്ചിന് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബില്‍ഡാണ് നല്‍കിയിരുന്നത്. വണ്‍പ്ലസ് ടിവിയുടെ റിമോട്ട് കണ്‍ട്രോളായും ഈ സ്മാര്‍ട്ട്വാച്ച് ഉപയോഗിക്കാം. ഈ വെയറബിള്‍ വഴി വണ്‍പ്ലസ് ഫോണിന്റെ സെറ്റിംഗ്സ് ക്രമീകരിക്കാനും കഴിയും. ആപ്പ് നോട്ടിഫിക്കേഷനുകളും വോയ്സ് കോളുകളും നേരിട്ട് നിങ്ങളുടെ കൈത്തണ്ടയില്‍ ലഭിക്കാന്‍ കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന് സഹായിക്കും. 402 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.






