
മലയാളത്തിന്റെ ആക്ഷന്‍ റാണിയായിരുന്നു വാണി വിശ്വനാഥ്. മലയാളികളെ തുടക്കം മുതല്‍ ഒടുക്കം വരെ കുടു കുടെ ചിരിപ്പിച്ച മന്നാര്‍ മത്തായി സ്പീക്കിങിലൂടെയായിരുന്നു വാണിയുടെ മലയാളത്തിലേക്കുള്ള വരവ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വാണി തിളങ്ങി. വിവാഹ ശേഷം അഭിനയ ജീവിതത്തിന് ഇടവേള കൊടുത്ത താരം രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് ബാബുരാജുമായുള്ള വാണിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജിമ്മില്‍ വാണിക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'എന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍', എന്ന് കുറിച്ചു കൊണ്ടാണ് വാണിയ്ക്കൊപ്പമുള്ള ചിത്രം ബാബുരാജ് പങ്കുവെച്ചത്. വിവാഹശേഷം മക്കളുടെ കാര്യങ്ങളുമായാണ് വാണി തന്റെ സമയം മുന്നോട്ട് കൊണ്ടു പോകുന്നത്. സോഷ്യല്‍ മീഡിയയിലും വാണി സജീവമല്ല. ചിത്രത്തിന് നിരവധി പേരാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്. 'ആക്ഷന്‍ ക്വീന്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രി'യെന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്.






