
കുവൈത്ത്സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂവും ലോക്ഡൗണും തത്കാലം ഒഴിവാക്കുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുമില്ല. സാഹചര്യം പരിഗണിച്ച് അനിവാര്യ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗം ചേര്‍ന്നാണ് കര്‍ഫ്യൂവും ലോക്ഡൗണും നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്.ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കര്‍ശനമായി നേരിടുമെന്നും മുന്നറിയിപ്പ് ഉണ്ട്.
മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അതോടൊപ്പം കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ആസ്ടാസെനക/ഓക്സഫോഡ് വാക്സിന് അംഗീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.






