
ആഡംബര വീടിന്റെ ബാത്ത്റൂം നിര്‍മ്മിയ്ക്കാനായി 1 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 7.5 കോടി രൂപ ചിലവഴിച്ചുവെന്ന് കേട്ടാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. മയാമി ഫിഷര്‍ ഐലന്‍ഡിലെ ഒരു ആഡംബര സൗധത്തിന്റെ ഭാഗമാണ് ഈ ബാത്ത്റൂം. ഏറ്റവും മുകള്‍ നിലയിലുള്ള 190 കോടി വിലമതിക്കുന്ന പെന്റ്ഹൗസിന്റെ ഭാഗമാണ് ഈ ബാത്റൂം.
2014-ല്‍ നിര്‍മ്മാണം ആരംഭിച്ച പെന്റ് ഹൗസ് 2017-ലാണ് ആദ്യം വിപണിയിലെത്തിയത്. 291 കോടി രൂപയാണ് അന്ന് വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും വീടിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ല. 9200 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണ്ണം. 6000 ചതുരശ്ര അടിയുള്ള ടെറസ്സ് സ്പേസും ഇവിടെയുണ്ട്. മൂന്നു നിലകളിലായി നിര്‍മിച്ചിട്ടുള്ള പെന്റ്ഹൗസില് ആറ് കിടപ്പുമുറികളാണുള്ളത്. മൂവി തിയേറ്റര്‍, ബാര്‍, രണ്ട് സ്വകാര്യ എലവേറ്ററുകള്‍, റൂഫ് ടോപ് സ്വിമ്മിംഗ് പൂള് എന്നിങ്ങനെയുള്ള ആഡംബര സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ധാരാളം ഷെല്‍ഫുകള്‍, സിങ്ക് ഏരിയ, മേക്കപ്പ് ഏരിയ എന്നിവയും ഈ ബാത്റൂമിലുണ്ട്. 65 അടി നീളമാണ് ബാത്റൂമിന് ഉള്ളത്. വെറ്റ് ബാര്‍, ടോയ്ലറ്റ്, ജെറ്റഡ് ടബ്, വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം, കടലിന്റെയും നഗരത്തിന്റെയും കാഴ്ചകള്‍ കാണാനാവുന്ന വിധത്തില്‍ ഫ്രോസ്റ്റഡ് ഗ്ലാസില്‍ നിര്‍മ്മിച്ച വോക് ഇന്‍ റെയിന്‍ ഷവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളാണ് ബാത്റൂമിനുള്ളില് ഒരുക്കിയിരിക്കുന്നത്.






