ഫെറാറി റോമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് ഫെറാറി റോമ എത്തുന്നത്. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ് ഷോറൂം വില.
കുറേക്കൂടി ലളിതമായ ഡിസൈന്‍ ആണ് റോമയ്ക്ക്, ഇത് മറ്റ് ഫെറാറി മോഡലുകളില്‍നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു.ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ്ലാംപുകള്, നാല് ടെയ്ല്‍ലാംപുകള്‍ എന്നിവ നൽകി. ക്വാഡ് എക്സോസ്റ്റ് സംവിധാനം, ഇലക്ട്രോണിക് സ്പോയ്ലര് എന്നിവ ഉൾപെടുന്നതാണ് പുറമേ കാണുന്ന മറ്റ് സവിശേഷതകള്‍. ഡൗണ്‍ഫോഴ്സിന് സഹായിക്കുന്ന വലിയ വെന്റുകളും വലിയ വിംഗുകളും നല്‍കിയില്ല.
ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ്. ഈ എൻജിൻ 620 എച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.പിന് ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്സാണ്. വളഞ്ഞ ഡാഷ്ബോര്‍ഡ് ഡ്രൈവറിനെയും പാസഞ്ചറിനെയും വലയം ചെയ്തതുപോലെയാണ് ഉള്ളത്. സെന്റര്‍ കണ്‍സോളില്‍ 8.4 ഇഞ്ച് വലുപ്പമുള്ളതും ടാബ്ലറ്റ് സ്റ്റൈല്‍ ലഭിച്ചതുമായ ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്കി. മാത്രമല്ല, 16 ഇഞ്ച് വലുപ്പമുള്ള കര്‍വ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. പുതിയ സ്റ്റിയറിംഗ് വളയത്തിൽ കപ്പാസിറ്റീവ് ബട്ടണുകള്‍ നല്കി.






