
കൊച്ചി: വാക്സിൻ ചലഞ്ചിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവു പാടില്ലെന്ന് ഹൈക്കോടതി.
ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഒരു ദിവസത്തെ പെൻഷൻ തുക കെ.എസ്.ഇ.ബി അധികൃതർ പിടിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശികൾ ഇ.ജി രാജനും എം. കേശവൻ നായരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
കൂടാതെ, ഹർജിക്കാരിൽ നിന്ന് പിടിച്ച തുക രണ്ടാഴ്ചയ്ക്കകം തിരിച്ചു നൽകണമെന്നും നിർദേശിച്ചു.
ഒരു ദിവസത്തെ പെൻഷൻ തുക വാക്സിൻ ചലഞ്ചിനായി നൽകണമെന്നു വ്യക്തമാക്കി മേയ് 14ന് കെ.എസ്.ഇ.ബി ഉത്തരവിറക്കിയിരുന്നു.
എന്നാൽ പെൻഷൻകാരുടെ അസോസിയേഷനുകളുമായി കൂടിയാലോചിച്ചാണ് ഉത്തരവ് ഇറക്കിയതെന്നും തുക 8നൽകാൻ താല്പര്യമില്ലാത്തവർക്ക് ഉടൻ തിരിച്ചു നൽകാമെന്നും കെ.എസ്.ഇ.ബിയുടെ അഭിഭാഷകൻ അറിയിച്ചു.






