റിയോ ഡി ജനീറോ: 10 ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിൾ മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. ഇതേ തുടർന്ന് പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റി.
കുടലിലെ തടസ്സമാണ് ഇക്കിളിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് കുടലിലെ ശസ്ത്രക്രിയ പരിഗണനയിലുണ്ട്. മുൻപ് കുടലിൽ ശസ്ത്രക്രിയ നടത്തിയ സർജനാണു പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചത്.
3 വർഷം മുൻപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വയറ്റിൽ ഗുരുതരമായി കുത്തേറ്റതിനു ശേഷം ഒട്ടേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുള്ള ആളാണ് പ്രസിഡന്റ്.

Comments