
ന്യൂഡൽഹി: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികൾ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗത്തെ തടയാൻ ആവശ്യമായ നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്നും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
മൂന്നാം തരംഗത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് കുട്ടികൾക്കാണ്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും മോദി പറഞ്ഞു.
റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. ഇവിടെ കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.






