ന്യുഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വമ്പന്മാരുടെ കമ്പനി ഓഹരികള്‍ ബാങ്ക് കണ്‍സോര്‍ഷ്യം വിറ്റു. വിജയ് മല്യ, മെഹുല്‍ ചോക്സി, നിരവ് മോദി എന്നിവരുടെ കമ്പനികളുടെ ഓഹരികള്‍ 791.22 കോടി രുപയ്ക്കാണ് എസ്.ബി.ഐ കണ്‍സോര്‍ഷ്യം വിറ്റത്.
സാമ്പത്തിക കുറ്റവാളികളായ ഇവരില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത ആസ്തിയില്‍ കുറച്ച് ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. 13,109.17 കോടി രൂപയുടെ ആസ്തിയാണ് ബാങ്കുകള്‍ക്ക് കൈമാറിയിരിക്കുന്നത്. ബാക്കി ആസ്തി കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്.






