
ലണ്ടന്‍: പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പച്ച ജഴ്സിയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരൊറ്റ നോട്ടത്തില്‍ വിരാട് കോഹ്ലി തന്നെയെന്ന് തോന്നിക്കുന്ന ചിത്രം. ഇത് എഡിറ്റിങ്ങോ, ചിത്രം വ്യാജനോ അല്ല. എന്നാല്‍ ചിത്രത്തിലുള്ളത് കോഹ്ലി അല്ലെന്ന് മാത്രം.
പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിലെ യുവതാരം സവൂദ് ഷക്കീലാണ് ഈ 'കോഹ്ലി'. ഇംണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ഷക്കീലിന്റെ കോഹ്ലി സാമ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ഇതുവരെ മൂന്ന് രാജ്യാന്തര ഏകദിനങ്ങളിലാണ് സവൂദ് ഷക്കീല്‍ പാക്ക് ജഴ്സി അണിഞ്ഞത്. ഒരു വിക്കറ്റും നേടിയിട്ടുണ്ട്.





