
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ 'ധാരാവി' കോവിഡ് മുക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരൊറ്റ കോവിഡ് കേസ് പോലും മുംബൈയിലെ ധാരാവിയില്‍ സ്ഥിരീകരിച്ചിട്ടില്ല.
ധാരാവിയില്‍ ഏകദേശം 10 ലക്ഷത്തോ ളം പേരാണ് 2.1 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് തിങ്ങിഞെരിഞ്ഞ് കഴിയുന്നത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 8 നാണ് ധാരാവിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. 99 ആയിരുന്നു ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്.






