
'പിടികിട്ടാപ്പുള്ളി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ നടി മറീന്‍ മൈക്കിളിന്റെ പ്രതികരണം വൈറലാകുന്നു. സെക്കന്‍ഡ് ഹീറോയിന് ആയ മറീന മൈക്കിളിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയുടെ പ്രതികരണം.
സണ്ണി വെയ്നും അഹാന കൃഷ്ണ കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിന് ആണ് മറീന മൈക്കിള്‍. 'അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ട' എന്ന കുറിപ്പോടെ തന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ ചേര്‍ത്ത് പോസ്റ്റര്‍ പങ്കുവെയ്ക്കുകയായിരുന്നു.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. ജിഷ്ണു ശ്രീകണ്ഠന് ആണ് സംവിധാനം.






