
കര്‍ണാടക: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബി എസ് യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.
കര്‍ണാടക മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ബി എസ് യെദ്യൂരപ്പ ഡല്‍ഹിയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റണമെന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ നിലവില്‍ രാജിവെക്കേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ വികസനം ചര്‍ച്ചയായില്ലെന്നും ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.






