
അലാസ്ക:സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് തുടർച്ചയായി കാറ്റും മിന്നലും. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ആർട്ടിക് സമുദ്രത്തിൽ ഇത് അസാധാരണമാണ്. എന്നാൽ, അന്തരീക്ഷോഷ്മാവ് വർധിച്ചതോടെ മേഖലയിലെ വായു മിന്നൽചാലകമായി മാറുകയാണ്. 2010 മുതൽ ഗ്രീഷ്മകാലത്ത് ആർട്ടിക്കിൽ മിന്നലുകൾ ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞയാഴ്ച സൈബീരിയയിൽ മിന്നലേറ്റുണ്ടായ കാട്ടുതീയിൽ 20 ലക്ഷം ഏക്കർ ഭൂമിയിൽ നാശമുണ്ടായിരുന്നു. പുതിയ പ്രതിഭാസങ്ങൾ വിലയിരുത്തിയ ശാസ്ത്രസംഘം ഈ മേഖലയിൽ കാറ്റും മിന്നലുമൊക്കെ ഇനി സാധാരണയായി മാറിയേക്കാമെന്നു വിലയിരുത്തുന്നു.






