ന്യൂഡൽഹി: മലയാളമുൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ ബി.ടെക് ഇനി പഠിക്കാം. ഇതിനായി അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അനുമതി നൽകിയതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
അടുത്ത അധ്യയന വർഷം മുതൽ പ്രാദേശിക ഭാഷകളിൽ പഠിക്കാം. ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാൻ സൗകര്യമുണ്ടാകും ഇനി മുതൽ.
എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനിയറിങ് കോളേജുകളിൽ പുതിയ അധ്യയന വർഷംമുതൽ പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments