തിരുവനന്തപുരം : കേരളത്തിൽ ഒരു ലക്ഷത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസ് വാക്സീൻ ലഭിച്ചിട്ടില്ലെന്നു കണക്കുകൾ. പൊലീസ് ഉൾപ്പെടെയുള്ള കോവിഡ് മുൻനിര പ്രവർത്തകരിലും ഏതാണ്ട് ഒരുലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സീൻ ലഭിച്ചിട്ടില്ല.
വലിയ വെല്ലുവിളി ഉയർത്തുകയാണിത്. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ആദ്യ ഡോസ് വാക്സീൻ എടുത്ത ആരോഗ്യപ്രവർത്തകരുടെ എണ്ണം 5.45 ലക്ഷം. ഇതുവരെ രണ്ടാം ഡോസ് ലഭിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 4.42 ലക്ഷം.
കോവിഷീൽഡ് വാക്സീൻ ഇടവേള കൂട്ടിയതാണ് രണ്ടാം ഡോസ് വൈകാനുള്ള പ്രധാന കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. ദിവസേന 50 മുതൽ 100 ആരോഗ്യപ്രവർത്തകർ വരെ കോവിഡ് ബാധിതരാകുന്നുവെന്നാണ് കണക്ക്.






