
ടോക്കിയോ: ഒളിമ്പിക് വില്ലേജില്‍ സെക്സ് തടയാനായി കട്ടികുറഞ്ഞ കാര്‍ഡ്ബോര്‍ഡ് കട്ടിലുകളാണ് ഒരുക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ട് തള്ളി ഐഒസി(ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി). കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നതെന്നും, ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണെന്നും' റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ചുകൊണ്ട് ഐറിഷ് ജിംനാസ്റ്റ് റൈസ് മക്ലീനഘന്‍ ആണ് രംഗത്തെത്തിയത്. കട്ടിലില്‍ തുടരെ ചാടി കാണിച്ചുകൊണ്ട് കട്ടില് ബലമേറിയതാണെന്ന് തെളിയിക്കുന്ന വീഡിയോയും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 'സെക്സ് തടയാനാണ് കാര്‍ഡ്ബോര്‍ഡ് കട്ടിലുകള്‍, അതെ കാര്‍ഡ്ബോര്‍ഡ് കൊണ്ടാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്, ഇത് വ്യാജമാണ്, വ്യാജ വാര്‍ത്ത, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദേഹം പറയുന്നു. ഒളിമ്പിക്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും 'വ്യാജ വാര്‍ത്ത' ാണെന്ന് വെളിപ്പെടുത്തിയതിന് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
“Anti-sex” beds at the Olympics pic.twitter.com/2jnFm6mKcB
— Rhys Mcclenaghan (@McClenaghanRhys) July 18, 2021
യുഎസ് ദീര്‍ഘദൂര അത്ലറ്റായ പോള്‍ ചെലിമോ യെ ഉദ്ധരിച്ചാണ് രാജ്യാന്തര മാധ്യമമായ ന്യൂയോര്‍ക്ക് പോസറ്റ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. അത്ലറ്റുകള് തമ്മിലുള്ള അടുപ്പം ഇല്ലാതാക്കാനാണിതെന്നും, സ്പോര്ട്സിനപ്പുറമുള്ള മറ്റ് കാര്യങ്ങള്‍ ഒഴിവാക്കാനുമാണ് കട്ടി കുറഞ്ഞ, ഒരാളുടെ ഭാരം മാത്രം താങ്ങാനാവുന്ന കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ താരങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെ്യുമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിഹ്ഹി നേരത്തെ വ്യക്തമാക്കിയിരുന്നു.






