
മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം. 60 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എംബിബിഎസ്, പി.ജി വിദ്യാര്‍ത്ഥികളുടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
50 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കും 10 പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, സര്‍ജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വാക്സിന് സ്വീകരിച്ചവരാണ്.






