കൊളംബോ: ലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ കോഹ്ലിയുടെ മുഖ സാദൃശ്യമുള്ള യുവ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും സംഘവും ഇംണ്ട് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് ശിഖര്‍ ധവാന് നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ പര്യടനത്തിനെത്തിയത്.
കൊളംബോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ഇഷന്‍ കിഷന്റെ ചിത്രമാണ് വൈറലാകുന്നത്. കിഷനൊപ്പം സൂര്യ കുമാര്‍ യാദവും ഏകദിന അരങ്ങേറ്റം ഞായറാഴ്ച ഗംഭീരമാക്കിയിരുന്നു. ലങ്കയില്‍ 'ക്ലീന്‍ ഷേവ് ചെയ്ത' കോഹ്ലിയും സന്നിഹിതനായിരുന്നു.. എന്ന കുറിപ്പോടെയാണ് ഇഷന്‍ കിഷന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മത്സരത്തില്‍ ഇന്ത്യ ലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. വണ്‍ഡൗണായി ക്രീസിലെത്തിയ ഇഷന്‍ കിഷന് 42 പന്തില്‍ 59 റണ്‍സെടുത്താണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവ് പുറത്താകാതെ 20 പന്തില്‍ 31 റണ്‍സും നേടിയിരുന്നു.

Comments