
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.
എട്ടു പേരാണ് സിക വൈറസ് ബാധയേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.






